Connect with us

Kerala

'സംഘപരിവാറിന് കലയും സാഹിത്യവും മനസിലാകില്ല';ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍

ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദന്‍.

Published

|

Last Updated

മലപ്പുറം |  പ്രമുഖ സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അംഗത്വം നല്‍കി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും സംഘപരിവാറിന് കലയും സാഹിത്യവും മനസിലാവില്ലെന്നും ഹരിഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കാന്‍ ഹരിഗോവിന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എല്ലാ നിലയ്ക്കും അദ്ദേഹത്തെ സ്വാഗതം ചെയ്തുവെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു

ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദന്‍.

 

---- facebook comment plugin here -----

Latest