Connect with us

Kerala

കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീല്‍ ചിത്രീകരണവും ലഹരി ഉപയോഗവും; യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീല്‍ ചിത്രീകരിച്ചത്.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീല്‍ ചിത്രീകരണവും ലഹരി ഉപയോഗവും.  കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലംഗ സംഘം പള്ളിയില്‍ അതിക്രമിച്ച് കയറിയാണ് റീല്‍ ചിത്രീകരിച്ചത്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം റീല്‍ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീല്‍ ചിത്രീകരിച്ചത്. റീല്‍സിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൂന്തോപ്പ് സമീപ പ്രദേശത്തുള്ള യുവാക്കാളാണെന്നാണ് പോലീസ് നിഗമനം.

പള്ളി കൈക്കാരന്റെ പരാതിയില്‍ യുവാക്കള്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസ് എടുത്തു. പള്ളിയിലെ ശവക്കല്ലറകളില്‍ അതിക്രമം കാണിച്ച് മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്. യുവാക്കള്‍ ഉപയോഗിച്ച ലഹരിയിലും അന്വേഷണം ആരംഭിച്ചു. നിലവില്‍ നാലു പേരും ഒളിവിലാണ്.

---- facebook comment plugin here -----

Latest