Kerala
യുട്യൂബര്‍ തംബുരു ക്വീന്‍ ഫിഷര്‍ തംബുരു വീട്ടില്‍ മരിച്ച നിലയില്‍
കോട്ടയം| മത്സ്യത്തൊഴിലാളിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി കെ കെ തംബുരു (36) ആണ് മരിച്ചത്. വൈക്കം പുളിഞ്ചുവടിലെ വാടക വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.വൈകീട്ട് അഞ്ച് മണിയോടെ സ്‌കൂള്‍ വിട്ടെത്തിയ 13 വയസുള്ള മകളാണ് തംബുരുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
‘ക്വീന്‍ ഫിഷര്‍’ എന്ന പേരില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി. തംബുരുവിന്റെ മരണത്തിന് കാരണം ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമാണെന്ന് കുടുംബവും സുഹൃത്തുക്കളും നേരത്തെ ആരോപിച്ചിരുന്നു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി
Content Highlights: Social media influencer KK Thamburu, known as Queen Fisher, was found dead at her rented home in Vaikom. Her 13-year-old daughter discovered the body upon returning from school. Family members alleged mental harassment by an online friend led to her death, and police have launched an inquiry.






