Kerala
വിലയിരുത്തലുകള്‍ തുടര്‍ന്ന് പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കും; ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കും: എം വി ഗോവിന്ദന്‍
കേരളത്തിലെ ഇടതുപക്ഷ മനസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കും.
കോഴിക്കോട് | പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുള്ള സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉരുത്തിരിഞ്ഞതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ടര ദിവസം നീണ്ട വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇടതുപക്ഷ മനസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കും. തീരുമാനങ്ങള്‍ നടപ്പാക്കിയോ എന്ന് മൂന്ന് മാസം കൂടുമ്പോള്‍ എല്ലാതലങ്ങളിലും പരിശോധന നടത്തണം. ആറ് മാസത്തിന് ശേഷം എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള റിവ്യുവിന് സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കും.
ജില്ലാ അടിസ്ഥാനത്തിലും വിപുലീകൃത യോഗങ്ങള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും ഒക്ടോബര്‍ 17, 18 തിയതികള്‍ക്കുള്ളിലായി യോഗങ്ങള്‍ ചേരും. ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയാ സെക്രട്ടറിമാരും ഒരു വനിത ഉള്‍പ്പെടെ ഏരിയയില്‍ നിന്ന് മറ്റ് മൂന്ന് പേരും വര്‍ഗ-ബഹുജന സംഘടനാ ഭാരവാഹികളും ഈ യോഗത്തില്‍ പങ്കെടുക്കും. വിപുലീകൃത ജില്ലാ കമ്മിറ്റികളുടെ സമാപന പരിപാടികള്‍ ജനകീയമായി സംഘടിപ്പിക്കും. അതിന് ശേഷം മേഖലാടിസ്ഥാനത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് റിപോര്‍ട്ട് ചെയ്യും. ഒക്ടോബര്‍ 25ഓടെ ഇതും പൂര്‍ത്തിയാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എല്ലാ വര്‍ഗീയതക്കുമെതിരായ പോരാട്ടം ശക്തമാക്കും. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയും ബി ജെ പിയുമായി ഡീലുണ്ടാക്കി ജനവിരുദ്ധ ഭരണം നടത്തുന്ന യു ഡി എഫ് സര്‍ക്കാരിനെതിരെയും ജനകീയ പോരാട്ടങ്ങള്‍ സംഘടിപ്പിക്കും.
Content Highlights:
CPM State Secretary MV Govindan announced that ongoing party reviews will enhance organizational strength. He emphasized that the party will provide robust leadership for upcoming public struggles across Kerala. The decision aims to consolidate political support and address key socio-economic issues.




