Connect with us

Kerala

പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്ത് ഇഡി; സ്വര്‍ണ്ണം സൂക്ഷിച്ച ബേങ്ക് ലോക്കര്‍ സീല്‍ ചെയ്തു

സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ ദാസിനെ ഇഡി ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു

Published

|

Last Updated

കൊച്ചി|മാസപ്പടിക്കേസില്‍ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട്ടെത്തിയാണ് ഇഡി ഫെബീഷിനെ ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഫെബീഷിന്റെ ബേങ്ക് ലോക്കര്‍ അന്വേഷണ സംഘം സീല്‍ ചെയ്തു. ബേങ്ക് ലോക്കറില്‍ 50 പവനോളം സ്വര്‍ണം കണ്ടെത്തിയതായി ഇഡി അറിയിച്ചു.

സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിനായി മാറ്റിവെച്ച സ്വര്‍ണമാണിതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഫെബീഷ് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പൂര്‍ണമായും വിശ്വാസിക്കാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

പി എ മുഹമ്മദ് റിയാസുമായും ഭാര്യ ടി വീണയുമായും അടുത്ത ബന്ധമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെബീഷിന്റെ വീട്ടിലും ലോക്കറിലും ഇഡി പരിശോധന നടത്തിയത്.

അതേസമയം, മാസപ്പടി കേസില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ ദാസിനെ ഇഡി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കേസിലെ പണമിടപാടുകളും സാമ്പത്തിക രേഖകളും കേന്ദ്രീകരിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍.

Content Highlights:
The Enforcement Directorate interrogated Febeesh, a close friend of Minister PA Mohamed Riyas, in Kozhikode regarding the Masappadi case. ED sealed his bank locker containing 50 sovereigns of gold. Meanwhile, questioning of CMRL General Manager Manohar Das continues at the ED Kochi office.

 

---- facebook comment plugin here -----