Connect with us

Kerala

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല; തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍

യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ പ്രതിദിനം 12 കോടിക്ക് മുകളില്‍ ചെലവ് വരുമെന്ന് ചൂണ്ടികാട്ടി കെഎസ്ഇബി റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

തിരുവനന്തപുരം| എന്‍ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ പ്രതിദിനം 12 കോടിക്ക് മുകളില്‍ ചെലവ് വരുമെന്ന് ചൂണ്ടികാട്ടി കെഎസ്ഇബി റിപ്പോര്‍ട്ട് നല്‍കി. എന്‍ടിപിസി വഴി വൈദ്യുതി വാങ്ങിക്കുമ്പോഴുണ്ടാകുന്ന ബാധ്യതയെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി എംഡി എം ജി രാജമാണിക്യം പറഞ്ഞു.

എന്‍ടിപിസിയില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനായിരുന്നു നീക്കം. സര്‍ക്കാര്‍ ഇതിന് അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെ വാങ്ങിയാല്‍ കെഎസ്ഇബിക്ക് അത് വലിയ സാമ്പത്തിക ബാധ്യതയാകും. ഇതോടെയാണ് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന സാഹചര്യം കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചത്. വൈദ്യുതി വാങ്ങുന്നതില്‍ എല്ലാ വശവും പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഉത്തരേന്ത്യയില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കൂടി പരിശോധിച്ച ശേഷമാകും തീരുമാനം. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കാനാണ് ശ്രമം. നാളെയോടെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രനിലയങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനും ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. എന്‍പിസിഐഎല്‍ സിഎംഡി യുമായി കെഎസ്ഇബി സിഎംഡി എം ജി രാജമാണിക്യം കൂടിക്കാഴ്ച നടത്തും. ഇതിനായി എം ജി രാജമാണിക്യം നാളെ ഡല്‍ഹിയിലേക്ക് തിരിക്കും.

Content Highlights: The Kerala government is likely to drop its plan to purchase electricity from NTPC due to exorbitant costs. A KSEB report noted that buying power at 30 rupees per unit would result in a daily burden exceeding 12 crore rupees. KSEB Chairman MG Rajamanickam will meet the NPCIL CMD in Delhi to explore alternative power supply options.

 

---- facebook comment plugin here -----

Latest