Connect with us

From the print

എതിര്‍ശബ്ദങ്ങള്‍ ഭയന്ന് പണ്ഡിതര്‍ക്ക് മിണ്ടാതിരിക്കാനാകില്ല: സ്വാദിഖലി തങ്ങള്‍

വിശ്വാസം ഓരോരുത്തരുടെയും അവകാശമാണ്. അത് വേണ്ട സമയത്ത് പറയാന്‍ മതപണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ട്.

Published

|

Last Updated

കോഴിക്കോട് | എതിര്‍ശബ്ദങ്ങള്‍ ഭയന്ന് പണ്ഡിതന്മാര്‍ക്ക് മിണ്ടാതിരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍. നാദാപുരം തെരുവമ്പറമ്പില്‍ റൂഹി ഫിദ നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മതവിശ്വാസം യുക്തി കൊണ്ട് തെളിയിക്കപ്പെടണമെന്നില്ല. അങ്ങനെ ഭരണഘടന അനുശാസിക്കുന്നുമില്ല. അത് ബുദ്ധിപരവുമല്ല. വിശ്വാസം ഓരോരുത്തരുടെയും അവകാശമാണ്. അത് വേണ്ട സമയത്ത് പറയാന്‍ മതപണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ട്. നേരത്തേ പ്രവാചകന്മാര്‍ ഇത്തരം കാര്യങ്ങള്‍ നിര്‍വഹിച്ചപ്പോള്‍ എതിരാളികളുണ്ടായിട്ടുണ്ട്. എതിര്‍ശബ്ദങ്ങളെ ഭയന്ന് അവര്‍ മിണ്ടാതിരുന്നിട്ടില്ല.

മത നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും തള്ളിക്കളയാനുമുള്ള അവകാശവും നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍, നന്മയെക്കുറിച്ച് പണ്ഡിതന്മാര്‍ സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നും സ്വാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Content Highlights:
Panakkad Sayyid Sadiq Ali Shihab Thangal stated that Islamic scholars cannot remain silent due to fear of opposition. He emphasized the duty of scholars to guide society and speak out against injustice. The statement highlights the ongoing discourse within religious and social leadership in Kerala.

 

Latest