Connect with us

Kerala

സൈനികനായ മകന്റെ മരണവിവരമറിഞ്ഞ് പിതാവ് ജീവനൊടുക്കി

മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായരെ (69) ആണ് വീടിനു പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | ഡല്‍ഹിയില്‍ സൈനികനായ മകനെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞ് മനോവിഷമത്തിലായ പിതാവ് ജീവനൊടുക്കി. മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായരെ (69) ആണ് വീടിനു പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഋഷികേശന്‍ നായരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷമായിരിക്കും ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഋഷികേശന്‍ നായരുടെ ഭാര്യ തങ്കമണി. മകള്‍: കാര്‍ത്തിക. മരുമകന്‍: അജിത്. വിശാഖിന്റെ ഭാര്യ: ശ്രീജ. മക്കള്‍: ദിവ്യദര്‍ശിനി, സ്വാതിലക്ഷ്മി.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056). 

Content Highlights:
A tragic incident reported where a father ended his life after hearing about the sudden death of his soldier son. The painful event has shocked the local community. Authorities have initiated an investigation into the circumstances surrounding both deaths.

Latest