Connect with us

From the print

റാങ്ക് പട്ടിക കാലാവധി നീട്ടല്‍; മന്ത്രിസഭാ ശിപാര്‍ശ തള്ളി പി എസ് സി

മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് ഇങ്ങോട്ടെത്തണം.

Published

|

Last Updated

തിരുവനന്തപുരം | റാങ്ക് പട്ടികകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന മന്ത്രിസഭയുടെ ശിപാര്‍ശ പി എസ് സി നിരാകരിച്ചു. നിലവിലുള്ള റാങ്ക് പട്ടികകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് പട്ടികകള്‍ മാത്രം നീട്ടാനുള്ള ശിപാര്‍ശയാണ് തള്ളിയത്. നിശ്ചിത കാലയളവില്‍ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളില്‍, ചില തസ്തികകളുടേതിന് മാത്രമായി കാലാവധി ദീര്‍ഘിപ്പിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി എസ് സി നിലപാടെടുത്തത്. ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കാനും ഇന്നലെ ചേര്‍ന്ന പി എസ് സി ബോര്‍ഡ് യോഗം തീരുമാനിച്ചു.

ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമെടുത്തു. മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നും പ്രത്യേക അന്വേഷണ സംഘം പി എസ് സി ഓഫീസില്‍ നേരിട്ട് എത്തണമെന്നും യോഗം വ്യക്തമാക്കി. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

ഇന്ന് മുതല്‍ പി എസ് സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈം ബ്രാഞ്ച് നേരത്തേ തീരുമാനമെടുത്തിരുന്നത്. അന്വേഷണ സംഘത്തിലെ എസ് പി സഖറിയയാണ് പി എസ് സി അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. അംഗങ്ങളെ ചോദ്യംചെയ്ത ശേഷം ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ട് പി എസ് സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷനല്‍ സെക്രട്ടറി ആര്‍ ഹരി എന്നിവര്‍ക്കാണ് വീഴ്ച സംഭവിച്ചത്. മൂല്യനിര്‍ണയം നടത്തിയ ഉദ്യോഗസ്ഥര്‍ ഒമ്പത് ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയതാണ് വീഴ്ചയായി എസ് ഐ ടി ചൂണ്ടിക്കാട്ടുന്നത്.

Content Highlights:
Kerala PSC rejected the Cabinet recommendation to extend rank list validity. The commission decided to maintain standard rules regarding list expiration. Current eligible rank lists will expire upon completion of their designated terms.

 

Latest