Kerala
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു; സംഭവം മലപ്പുറം നിലമ്പൂരില്‍
വിരമിച്ച എക്‌സൈസ് കമീഷണര്‍ സി മുരളീകുമാറിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ തീപ്പിടിത്തമുണ്ടാവുകയും ചെയ്തു.
നിലമ്പൂര്‍ | ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. മലപ്പുറം നിലമ്പൂരില്‍ ഇന്ന് പുലര്‍ച്ചെ 1.30നും രണ്ടിനുമിടയിലാണ് സംഭവം. വിരമിച്ച എക്‌സൈസ് കമീഷണര്‍ സി മുരളീകുമാറിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ തീപ്പിടിത്തമുണ്ടാവുകയും ചെയ്തു.
മുരളീകുമാറും കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു പൊട്ടിത്തെറി. വീടിനുള്ളില്‍ നിന്ന് പുകയുയരുന്നത് കണ്ട് അയല്‍വാസികള്‍ ബഹളംവെച്ചപ്പോഴാണ് വീട്ടുകാര്‍ ഉണര്‍ന്നത്. തുടര്‍ന്ന് എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ നിലമ്പൂര്‍ അഗ്‌നിരക്ഷാസേന ഒരു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു.
Content Highlights:
A cooking gas cylinder exploded at a residence in Nilambur, Malappuram district. The impact of the blast caused partial damage to the house structure. Authorities and rescue teams inspected the site following the incident.




