Connect with us

Kerala

കൊടും ക്രിമിനല്‍ ജംബുലിംഗം സുരേഷ് പിടിയില്‍

ഇയാളെ ബാലരാമപുരം പോലീസ് അതിസാഹസികമായാണ് പിടികൂടിയത്.

Published

|

Last Updated

തിരുവനന്തപുരം| 40ഓളം കേസുകളില്‍ പ്രതിയായ ബാലരാമപുരം പുന്നക്കാട്ടില്‍ സ്വദേശി ജംബുലിംഗം സുരേഷ് പിടിയില്‍. ഇയാളെ ബാലരാമപുരം പോലീസ് അതിസാഹസികമായാണ് പിടികൂടിയത്.

വീടിന് സമീപത്തെ യുവതിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിന്റെ അന്വേഷണമാണ് ഇയാളിലേക്കെത്തിയത്. മുമ്പ് 12 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ വീണ്ടും സംഘം രൂപീകരിച്ച് പിടിച്ചുപറി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയുകയായിരുന്നു.

സുരേഷ് പ്രദേശത്തെ പണി പൂര്‍ത്തിയാകാത്ത ഒരു വീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. എന്നാല്‍ പോലീസിനെ കണ്ട സുരേഷ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Content Highlights:
Balaramapuram police arrested habitual offender Jambulingam Suresh, who is involved in nearly 40 cases. The arrest followed an investigation into a phone robbery targeting a local woman. Suresh attempted to escape by jumping from a second floor, but police chased and captured him.

---- facebook comment plugin here -----

Latest