Connect with us

International

ലോകരാജ്യങ്ങളെ ഞെട്ടിച്ച് അമേരിക്ക; ഭൂമിയുടെ ഭ്രമണപഥത്തില്‍ വൻ ബഹിരാകാശ ആയുധം വിന്യസിച്ചു!

ബഹിരാകാശത്ത് സൈനിക ശേഷി വിപുലീകരിക്കുന്നതില്‍ നിന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളില്‍ നിന്നും അമേരിക്ക പിന്തിരിയണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

Published

|

Last Updated

വാഷിംഗ്ടണ്‍ | ഭൂമിയുടെ ഭ്രമണപഥത്തില്‍ ബഹിരാകാശ ആയുധം (Space Defense) വിന്യസിച്ചതായി അമേരിക്ക ആദ്യമായി സ്ഥിരീകരിച്ചു. ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് യു എസ് സൈന്യത്തെ സംരക്ഷിക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന് യു എസ് എയര്‍ഫോഴ്‌സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന എയര്‍, സ്‌പേസ് ആന്‍ഡ് സൈബര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർധിച്ചുവരുന്ന ഭീഷണികളെ നേരിടാന്‍ അമേരിക്ക സജ്ജമാണെന്ന് പറഞ്ഞ അദ്ദേഹം, ആയുധത്തിന്റെ സവിശേഷതകളെക്കുറിച്ചോ എപ്പോഴാണ് ഇത് സ്ഥാപിച്ചതെന്നതിനെക്കുറിച്ചോ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. റഷ്യയുടെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള വെല്ലുവിളികള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്ക ഈ നീക്കം നടത്തിയിരിക്കുന്നത്.

ഭാവിയിലെ സംഘര്‍ഷങ്ങളില്‍ യു എസ് ഉപഗ്രഹങ്ങളെ ആക്രമിക്കാനും തടസ്സപ്പെടുത്താനുമുള്ള റഷ്യന്‍, ചൈനീസ് പദ്ധതികളെ പ്രതിരോധിക്കാനാണ് ബഹിരാകാശത്തെ സൈനിക ശേഷി (Military Capability) വർധിപ്പിക്കുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബഹിരാകാശത്ത് സൈനിക ശേഷി വിപുലീകരിക്കുന്നതില്‍ നിന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളില്‍ നിന്നും അമേരിക്ക പിന്തിരിയണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് (China Foreign Ministry) മുന്നറിയിപ്പ് നല്‍കി.

Content Highlights: The United States officially confirmed deploying space weapons in Earth orbit for the first time. The move is aimed at countering threats from Russia and China. China warned the US against preparing for war in space.

---- facebook comment plugin here -----

Latest