Connect with us

National

മാട്രിമോണിയൽ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ വിവാഹ ബ്രോക്കറായ വക്കീൽ ഒടുവിൽ പിടിയിൽ

വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചും യുവതികളെക്കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചും ഓരോ ഇരകളില്‍ നിന്നും 15,000 രൂപ വരെയാണ് സംഘം തട്ടിയെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി | ആഗ്ര കേന്ദ്രീകരിച്ച് ഡല്‍ഹി പോലീസ് നടത്തിയ റെയ്ഡില്‍ വ്യാജ മാട്രിമോണിയല്‍ (Matrimonial Scam) സൈബര്‍ തട്ടിപ്പ് സംഘത്തെ പിടുകൂടി. ശാദി പാര്‍ട്ണര്‍ എന്ന വ്യാജ സ്ഥാപനം വഴി വിവാഹാന്വേഷകരായ യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ 29 കാരനായ അഭിഭാഷകന്‍ അമിത് കുമാറാണ് മുഖ്യസൂത്രധാരന്‍.

വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചും യുവതികളെക്കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചും ഓരോ ഇരകളില്‍ നിന്നും 15,000 രൂപ വരെയാണ് സംഘം തട്ടിയെടുത്തത്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് മറ്റൊരാളുടെ പേരിലാക്കി താന്‍ ലീഗല്‍ അഡ്വൈസര്‍ (Legal Advisor) മാത്രമാണെന്ന് ഇയാള്‍ വരുത്തിതീര്‍ക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കോള്‍ സെന്റര്‍ ജീവനക്കാരായ സ്ത്രീകളെയടക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: Delhi police busted a fake matrimonial cyber fraud gang in Agra. Lawyer Amit Kumar was arrested as the mastermind. Call center staff were also taken into custody.

---- facebook comment plugin here -----

Latest