Connect with us

Saudi Arabia

സഊദിയിലെ യുഎസ് അംബാസഡറായി മുന്‍ സൈനികന്‍ വെസ്ലി ഹണ്ടിനെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു

അമേരിക്കയുടെ പ്രധാന സഖ്യരാജ്യമായ സഊദി അറേബ്യയെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് പുതിയ നിയമന ശുപാര്‍ശ

Published

|

Last Updated

റിയാദ് / വാഷിംങ്ടണ്‍ |  മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ സഊദി അറേബ്യയിലെ പുതിയ യുഎസ് അംബാസഡറായി മുന്‍ സൈനിക ഉദ്യോഗസ്ഥനും നിലവിലെ ടെക്‌സാസ് പ്രതിനിധിയുമായ വെസ്ലി ഹണ്ടിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു.

യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ അദ്ദേഹം ഔദ്യോഗികമായി റിയാദില്‍ ചുമതലയേല്‍ക്കും. 2025 ജനുവരിയില്‍ ട്രംപിന്റെ രണ്ടാം ഊഴം ആരംഭിച്ചതു മുതല്‍ സഊദിയിലെ അംബാസഡര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു,

അമേരിക്കയുടെ പ്രധാന സഖ്യരാജ്യമായ സഊദി അറേബ്യയെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് പുതിയ നിയമന ശുപാര്‍ശ . വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ വെസ്ലി ഹണ്ട് യുഎസ് ആര്‍മിയില്‍ ക്യാപ്റ്റനായി എട്ട് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാഖിലും സഊദി അറേബ്യയിലും സൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള വെസ്ലി സഊദിയില്‍ നയതന്ത്ര പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

അമേരിക്കയും സഊദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യവും ഈ പദവി വഹിക്കുന്നതിലെ വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഹണ്ട് ‘എക്സില്‍ കുറിച്ചു. നിലവില്‍ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ ടെക്‌സസിനെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് അംഗമാണ്. സെനറ്റ് അംഗീകാരം നല്‍കിയാല്‍ നിലവിലെ കോണ്‍ഗ്രസ് പദവി ഒഴിഞ്ഞ് സഊദിയിലെ പുതിയ അംബാസഡറായി ചുമതലയേല്‍ക്കും

Content Highlights: US President Donald Trump nominated former military officer Wesley Hunt as the new US Ambassador to Saudi Arabia. Hunt expressed that he recognizes the strategic importance and immense responsibility of the bilateral partnership. He will officially take charge in Riyadh following confirmation by the US Senate.

 

---- facebook comment plugin here -----

Latest