Connect with us

Business

2000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി കേന്ദ്രം വിജ്ഞാപനമിറക്കി; അറിയാം വിവരങ്ങൾ

മർച്ചന്റ് ഇടപാടുകൾക്ക് 0.4 ശതമാനം നിരക്ക് ഈടാക്കും; ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ യു പി ഐ (Unified Payments Interface) അഥവാ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് സേവനങ്ങൾ ഉപയോഗിച്ച് വ്യാപാരികൾക്ക് നടത്തുന്ന ഉയർന്ന തുകയുടെ പേയ്മെന്റുകൾക്ക് ഫ്രാക്ഷണൽ ചാർജ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യു പി ഐ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ചട്ടക്കൂട് പ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള ചില മർച്ചന്റ് ഇടപാടുകൾക്ക് 0.4 ശതമാനം നിരക്ക് ഈടാക്കും. എങ്കിലും ഉപഭോക്താക്കൾ തമ്മിൽ നടത്തുന്ന വ്യക്തിഗത ഇടപാടുകൾ അഥവാ പേഴ്സൺ ടു പേഴ്സൺ (Person-to-Person) ട്രാൻസാക്ഷനുകൾ പൂർണ്ണമായും സൗജന്യമായി തുടരും.

നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട പുതിയ എൻ പി സി ഐ തത്വങ്ങൾ അനുസരിച്ച് ഈ ചാർജ് പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് വ്യാപാരികൾ ഈ തുക ഈടാക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്ന് ധനമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ പ്രത്യേക മർച്ചന്റ് വിഭാഗങ്ങൾക്ക് 2,000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് ഫ്ലാറ്റ് നിരക്കായ 5 രൂപയായിരിക്കും ഈടാക്കുക.

സാധാരണക്കാർക്ക് പൂർണ്ണമായും സൗജന്യമായി തന്നെ തുടർന്നും യു പി ഐ ഉപയോഗിക്കാനാകും. പേഴ്സൺ ടു പേഴ്സൺ ഇടപാടുകളും 2,000 രൂപ വരെയുള്ള പേഴ്സൺ ടു മർച്ചന്റ് (Person-to-Merchant) ഇടപാടുകളും ഈ നിരക്കിന്റെ പരിധിയിൽ വരില്ല. അഥവാ നിങ്ങൾ ഒരു കടയിൽ പോയി 2,000 രൂപയ്ക്ക് മുകളിൽ പേയ്മെന്റ് നടത്തിയാൽ ആ വ്യാപാരിയാണ് 0.4 ശതമാനം തുക അടക്കേണ്ടത്. എന്നാൽ സുഹൃത്തിന് തുക അയച്ചു നൽകുന്ന വ്യക്തിഗത കൈമാറ്റങ്ങൾ എത്ര തുകയാണെങ്കിലും സൗജന്യമായിരിക്കും.

Also Readഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; ടാപ്പ് ആൻഡ് പേ ഉൾപ്പെടെ യുപിഐയിൽ വൻ മാറ്റങ്ങളുമായി റിസർവ് ബാങ്ക് നിലവിലുള്ള ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിജിറ്റൽ വാലറ്റുകൾ എന്നിവയേക്കാൾ കുറഞ്ഞ നിരക്കാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞ തുകയുടെ 95 ശതമാനം വരുന്ന ഇടപാടുകളും ചെറുകിട വ്യാപാരികളുടെ കൈമാറ്റങ്ങളും പൂർണ്ണമായും സൗജന്യമാണ്. ശേഖരിക്കുന്ന തുക സർക്കാരിലേക്ക് പോകുന്ന നികുതിയല്ലെന്നും അത് ബാങ്കുകൾ, ആപ്പുകൾ തുടങ്ങിയ പേയ്മെന്റ് ആവാസവ്യവസ്ഥയിൽ പങ്കാളികളായവർക്ക് സാങ്കേതിക വികസനത്തിനും സുരക്ഷയ്ക്കക്കുമായി വീതിച്ചു നൽകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights

India announced a 0.4% charge on merchant UPI transactions above Rs 2,000 starting October 15. Person-to-person transfers and low-value transactions remain free for consumers.

---- facebook comment plugin here -----

Latest