Connect with us

Saudi Arabia

സഊദി അറേബ്യയില്‍ മധ്യാഹ്ന ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി ജൂണ്‍ 15 മുതല്‍ ഏര്‍പ്പെടുത്തിയതായിരുന്നു നിയന്ത്രണം.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ മൂന്ന് മാസമായി നിലവിലുണ്ടായിരുന്ന മധ്യാഹ്ന ജോലി വിലക്ക് (Midday Work Ban) അവസാനിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി ജൂണ്‍ 15 മുതല്‍ ഏര്‍പ്പെടുത്തിയതായിരുന്നു നിയന്ത്രണം.

തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സൂര്യതാപവും സൂര്യാഘാതവും ഒഴിവാക്കുന്നതിനുമായി സ്വകാര്യ മേഖലയിലെ നിര്‍മാണ കമ്പനികള്‍, റോഡ് അറ്റകുറ്റപ്പണികള്‍, ക്ലീനിംഗ്, ലാന്‍ഡ്സ്‌കേപ്പിംഗ് തുടങ്ങി നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന എല്ലാ ഔട്ട്ഡോര്‍ ജോലികള്‍ക്കും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് (NCOSH) എന്നിവയുടെ സഹകരണത്തോടെയായിരുന്നു മധ്യാഹ്ന ജോലി നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

മൂന്ന് മാസത്തെ ഈ കാലയളവില്‍ സമഗ്രമായ നിരീക്ഷണവും ബോധവത്ക്കരണ പരിപാടികളും നടത്തിയിരുന്നു. രാജ്യത്തുടനീളം മന്ത്രാലയം 29,945 പരിശോധനകള്‍ നടത്തുകയും 95 ശതമാനം സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിച്ചതായി കണ്ടെത്തുകയും ചെയ്തു. ആകെ 1,771 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 41 പരാതികളില്‍ നടപടി സ്വീകരിച്ചു.

തൊഴില്‍ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും സുരക്ഷിതമായ തൊഴിലന്തരീക്ഷം നിലനിര്‍ത്തുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് സ്ഥാപനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അവബോധത്തെയാണ് ഈ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Content Highlights:
Saudi Arabia has officially lifted its annual summer midday work ban following a seasonal drop in temperatures. The three-month restriction prohibited outdoor labor between 12 PM and 3 PM to protect workers. The Ministry of Human Resources commended compliance levels across the kingdom’s private sector.

 

---- facebook comment plugin here -----

Latest