Connect with us

National

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ്: നോഖയിലെ 29ന് പുറമെ ഒമ്പത് വാര്‍ഡുകള്‍ കൂടി നേടി സി പി എം

എട്ട് നഗരസഭകളിലും ഉദയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലുമായാണ് ഇത്രയും സീറ്റ് നേടിയത്.

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനിലെ നോഖാ നഗരസഭാ ഭരണം പിടിച്ചെടുത്തതിനു പുറമെ മറ്റിടങ്ങളിലായി ഒമ്പത് വാര്‍ഡുകള്‍ കൂടി നേടി സി പി എം. എട്ട് നഗരസഭകളിലും ഉദയ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലുമായാണ് ഇത്രയും സീറ്റ് നേടിയത്.

നോഖാ നഗരസഭയിലെ 45 സീറ്റില്‍ 29 എണ്ണം സ്വന്തമാക്കിയാണ് സി പി എം വിജയം സ്വന്തമാക്കിയത്. ഭരണത്തിലേറുന്നതിന് വേണ്ട കേവല ഭൂരിപക്ഷമായ 23 സീറ്റിനെക്കാള്‍ ആറ് സീറ്റ് അധികം നേടിയാണ് പാര്‍ട്ടിയുടെ തിളക്കമാര്‍ന്ന ജയം. ബി ജെ പിക്ക് 13 സീറ്റ് കിട്ടിയപ്പോള്‍ മൂന്ന് സീറ്റില്‍ സ്വതന്ത്രര്‍ വിജയിച്ചു. കോണ്‍ഗ്രസ്സ് ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

ബാരന്‍ മുന്‍സിപ്പാലിറ്റിയില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. ആകെയുള്ള 60ല്‍ 31 സീറ്റാണ് എ എ പി നേടിയത്. കോണ്‍ഗ്രസ്സിന് 18ഉം ബി ജെ പി ഒമ്പതും സ്വതന്ത്രര്‍ രണ്ടും സീറ്റ് നേടി.

Content Highlights: The Communist Party of India (Marxist) achieved a significant historic victory in the Rajasthan local body elections by capturing the Nokha Nagar Palika. The party secured 29 out of 45 wards in Nokha while also winning nine additional wards across the region. This victory highlights the expanding footprint of left parties in Rajasthan urban local governance.

---- facebook comment plugin here -----

Latest