Kerala
മാവേലിക്കര പച്ചക്കറിക്കടയിലെ മോഷണം; പ്രതി പിടിയില്‍
തമിഴിനാട്ടില്‍ നിന്നാണ് മാവേലിക്കര പോലീസും ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ഇയാളെ പിടികൂടിയത്.
മാവേലിക്കര| മാവേലിക്കരയിലെ പച്ചക്കറിക്കടയില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴിനാട്ടില്‍ നിന്നാണ് മാവേലിക്കര പോലീസും ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ഇയാളെ പിടികൂടിയത്. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷഫീക്കാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 31-ന് അര്‍ധരാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപയോളമാണ് ഇയാള്‍ കവര്‍ന്നത്. മോഷണത്തിന് ശേഷം കോഴിക്കോട്ടേക്കും തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കും കടന്ന പ്രതി ചെന്നൈ, വേളാങ്കണ്ണി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചു. അറസ്റ്റ് രേഖപ്പെടുത്തി മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1ല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights:
Mavelikkara police arrested a native of Thottappally in connection with a vegetable shop theft case. The accused was apprehended from Tamil Nadu after absconding to various places following the robbery of Rs 25,000. He was produced before the Mavelikkara magistrate court and remanded.





