Connect with us

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

വൈകുന്നേരം 06:15 മുതല്‍ രാത്രി 12:45 മണി വരെ ഉള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. വൈകുന്നേരം 06:15 മുതല്‍ രാത്രി 12:45 മണി വരെ ഉള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം.എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണ്.

സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

Content Highlights:
KSEB announced partial power restrictions in Kerala today from 6:15 PM to 12:45 AM. Reduced rainfall due to El Nino and higher temperatures pushed up power consumption. The state faces an estimated power deficit of 700 to 900 MW compared to previous days.

---- facebook comment plugin here -----

Latest