Connect with us

Kerala

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം; വിചാരണാ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ, സർക്കാറിനോട് വിശദീകരണം തേടി

കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ പി ജബ്ബാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി

Published

|

Last Updated

കൊച്ചി | പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട വിചാരണാ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുന്ന വിചാരണ നടപടികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ പി ജബ്ബാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

കേസിൽ കൊല്ലം സ്വദേശിയായ ജി ശുഭദേവൻ എന്ന അഭിഭാഷകനെ പുതിയ പ്രോസിക്യൂട്ടറായി സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ മതിയായ കാരണങ്ങളില്ലാതെയാണ് മുൻ പ്രോസിക്യൂട്ടറെ മാറ്റിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കാര്യമായ കാരണങ്ങളില്ലാതെ തന്നെ മാറ്റിയതിനെ ചോദ്യം ചെയ്താണ് കെ പി ജബ്ബാർ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച ഹൈക്കോടതി വിചാരണ നടപടികൾ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. കേസിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി, ഫയൽ ഹാജരാക്കാനും മറുപടി നൽകാനും സർക്കാരിന് സാവകാശം അനുവദിച്ചു. കേസ് അടുത്ത ആഴ്ച അതായത് സെപ്റ്റംബർ 14ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Content Highlights

The Kerala High Court has stayed the trial proceedings of the Puttingal fireworks tragedy case, pending at the Kollam Additional Sessions Court, for a week. The single bench order comes on a petition filed by former Public Prosecutor KP Jabbar, challenging his removal without sufficient reasons.

---- facebook comment plugin here -----

Latest