Kerala
പള്‍സര്‍ സുനിക്ക് സുപ്രീം കോടതിയിലും തിരിച്ചടി; ജാമ്യ ഹരജി തള്ളി
ജാമ്യ ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു
ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹരജി സുപ്രീം കോടതിയും തള്ളി. ജാമ്യ ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിറകെയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. സുനിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ നേരത്തെ ജാമ്യ ഹരജി തള്ളിയത്.
കേസിന്റെ വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ ആറു വര്‍ഷമായി ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. വിചാരണ അവസാനഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.തുടര്‍ന്നാണ് ജാമ്യ ഹരജി തള്ളിയത്.







