Connect with us

Kerala

പി എസ് സി നിയമന തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി പോലീസില്‍ കീഴടങ്ങി

ഒളിവില്‍ പോയ രാജലക്ഷ്മിയുടേയും സഹായിയുടെയും ചിത്രം ഇന്നലെ പോലീസ് പുറത്തുവിട്ടിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  പിഎസ്സിയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി. കേസിന് പിറകെ ഒളിവില്‍ പോയ രാജലക്ഷ്മിയാണ് കഴക്കൂട്ടം പോലീസില്‍ കീഴടങ്ങിയത്. ഒളിവില്‍ പോയ രാജലക്ഷ്മിയുടേയും സഹായിയുടെയും ചിത്രം ഇന്നലെ പോലീസ് പുറത്തുവിട്ടിരുന്നു.

കേസില്‍ തൃശൂര്‍ സ്വദേശിനി രശ്മി നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചത്. പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതികളായ ആര്‍ രാജലക്ഷ്മി, വാവ അടൂര്‍ എന്നിവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെയും പിടികൂടാനായിട്ടില്ല.

ടൂറിസം, വിജിലന്‍സ്, ഇന്‍കംടാക്സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ക്ലര്‍ക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നല്‍കിയവര്‍ ഈ നിയമന ഉത്തരവുമായി പി എസ് എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

 

Latest