Connect with us

Kerala

പി എസ് പ്രശാന്ത് ഇനി കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്

നീണ്ട വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നത്.

Published

|

Last Updated

തിരുവനന്തപുരം| കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്തിന് സി പി എം ചുമതല നല്‍കി. കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ആയിട്ടാണ് ചുമതല.

നീണ്ട വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മില്‍ ചേര്‍ന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രശാന്തിനെ തോല്‍പിക്കാന്‍ പാലോട് രവി അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും ഇവരെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് കൊണ്ടുവരരുതെന്നും പ്രശാന്ത് രേഖാമൂലം കെ പി സി സി, എ ഐ സി സി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലോട് രവിയെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനാക്കിയതോടെ പ്രശാന്ത് രാജി വെക്കുകയായിരുന്നു.