Malappuram
നബി സ്നേഹ റാലി വ്യാഴാഴ്ച മലപ്പുറത്ത്; 'മുന്നൊരുക്കം' സംഘടിപ്പിച്ചു
കേരളത്തിലെത്തന്നെ ഏറ്റവും വലിയ നബിദിന റാലിയില്‍ ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കും

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയും വിവിധ സുന്നി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലി വ്യാഴാഴ്ച മലപ്പുറത്ത് നടക്കും. കേരളത്തിലെത്തന്നെ ഏറ്റവും വലിയ നബിദിന റാലിയില്‍ ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കും. റാലി വൈകുന്നേരം 4 ന് എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും.
റാലിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച മുന്നൊരുക്കം കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. കരുവള്ളി അബ്ദുറഹീം അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ ഉപാധ്യക്ഷന്‍ ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടറേറ്റ് അംഗം പി പി മുജീബ്റഹ്മാന്‍, ജില്ലാ സെക്രട്ടറി എം ദുല്‍ഫുഖാറലി സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്റാഹീം ബാഖവി ,എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, അബ്ബാസ് സഖാഫി കോഡൂര്‍, എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ ഹംസ ഫാളിലി, ഫര്‍സീന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.