Connect with us

Ongoing News

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനശ്ചിതകാല സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍

ചാര്‍ജ് വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ ഈ മാസം 31ന് ഉള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍

Published

|

Last Updated

തിരുവനന്തപുരം | ചാര്‍ജ് വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍. യാത്രാനിരക്ക് കൂട്ടണമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും ആവശ്യമുണ്ട്.

ചാര്‍ജ് വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ ഈ മാസം 31ന് ഉള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

 

Latest