Kerala
പ്രിയദർശിനിക്കെതിരെ സ്വകാര്യ ബസുടമകൾ; സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാരസമരം
തങ്ങള്‍ക്ക് അനുകൂലമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ നവംബര്‍ ആദ്യവാരം മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകള്‍ പറഞ്ഞു.
തിരുവനന്തപുരം| സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകള്‍ ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന തങ്ങളുടെ വ്യവസായത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് ബസുടമകളുടെ സമരം.
വിദ്യാര്‍ഥി കണ്സെഷന് വര്‍ധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. രാവിലെ പത്ത് മണി മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഒരോ ദിവസവും രണ്ടുപേര്‍ വെച്ച് നിരാഹാരമിരിക്കും.
പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് ഡീസലടിക്കാനോ വേതനം നല്‍കാനോ പോലും വരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകള്‍ പറയുന്നത്. വിഷയത്തില്‍ നേരത്തേ ബസുടമകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചത്. തങ്ങള്‍ക്ക് അനുകൂലമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ നവംബര്‍ ആദ്യവാരം മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകള്‍ പറഞ്ഞു.
Content Highlights: Private bus owners started an indefinite hunger strike in front of the Secretariat protesting against the Priyadarshini scheme. They demand a student concession rate increase and a bus fare hike. Operators threatened an indefinite bus strike in early November if demands are not met.



