Connect with us

Kerala

നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാടെടുത്തു, പക്ഷേ പോലീസ് മനോഭാവം മാറിയില്ല; പിണറായി വിജയന്‍

ആഭ്യന്തര മന്ത്രിയുടെ വാക്കും നിലപാടും പൊലീസ് അംഗീകരിക്കുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം| നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായ നിലപാട് സ്വീകരിച്ചെന്നും പക്ഷേ പോലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും പാവപ്പെട്ടവര്‍ക്കും രണ്ട് നീതി. ഇതില്‍ സര്‍ക്കാരിന് യോജിപ്പില്ലെന്ന് പറയുന്നു. പക്ഷെ ഇത്തരമൊരു അവസ്ഥ ഗൗരവമായി കാണണമെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ പറഞ്ഞു.

ഞങ്ങള്‍ക്കും സമ്പന്നര്‍ക്കും രണ്ട് നീതിയാണോയെന്ന് ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച ജയപാലകൃഷ്ണന്റെ മകള്‍ ചോദിക്കുന്നു. അത് ഗൗരവതരമാണ്. ആഭ്യന്തര മന്ത്രിയുടെ വാക്കും നിലപാടും പൊലീസ് അംഗീകരിക്കുന്നില്ല. സമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കും രണ്ടു നീതിയാണ്. ഞങ്ങള്‍ക്കും സമ്പന്നര്‍ക്കും രണ്ടു നീതി എന്ന് ആ കുട്ടിക്ക് ചോദിക്കേണ്ടി വന്നു. അത് സങ്കടകരവും അപമാനകരവുമാണ്. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ട പ്രതികരണമാണ് ഉണ്ടാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: Opposition leader Pinarayi Vijayan criticized the police attitude in the Assembly regarding the Cheranalloor accident case. He stated that rich and poor people are getting different justice from the police. He highlighted the emotional appeal of victim Jayabalakrishnan’s daughter as heartbreaking.

Latest