vishu
വിഷു ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
മലയാളത്തിലുള്ള പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു.
ന്യൂഡല്‍ഹി | മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷം ആശംസിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. ട്വിറ്ററിലായിരുന്നു ആശംസ. മലയാളത്തിലുള്ള പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിഷു ആശംസ നേർന്നിരുന്നു. സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷുവെന്നും ഐശ്വര്യപൂർണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ.
ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വർഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ നമുക്ക് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകളെന്നും പിണറായി പറഞ്ഞു.







