Connect with us

International

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത; ഇറാന്‍ എയര്‍സ്‌പേസ് ഒഴിവാക്കി എയര്‍ ഇന്ത്യ

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്റാഈലിലേക്കും ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി|പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാന്‍ എയര്‍സ്‌പേസ് ഒഴിവാക്കി എയര്‍ ഇന്ത്യ. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഇറാന്‍ എയര്‍ സ്‌പേസ് ഒഴിവാക്കിയാണ് പറന്നതെന്ന് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ്‌റഡാര്‍ 24ലെ വിവരം.

അതേസമയം ഇറാനിലേക്കും ഇസ്റാഈലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്റാഈലിലേക്കും ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇറാന്‍- ഇസ്റാഈല്‍ സംഘര്‍ഷത്തിന് സാധ്യതയേറിയ സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശി ച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവര്‍ എത്രയും വേഗം എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇസ്രാഈലില്‍ ആക്രമണം നടത്താന്‍ ഇറാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. ഇറാന് നല്‍കാനുള്ള സന്ദേശമെന്താണെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അരുത് എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രാഈലിനെ സംരക്ഷിക്കാന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇറാന് വിജയിക്കാനാവില്ല. ചില വിവരങ്ങള്‍ പുറത്ത് വിടാനാവില്ല. എങ്കിലും ആക്രമണം വൈകാതെയുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു.