Connect with us

Kerala

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.

Published

|

Last Updated

കോഴിക്കോട്|ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ടി കെ വിജിഷയാണ് പൊള്ളലേറ്റ് മരിച്ചത്. വിജിഷയുടെ സംസ്‌കാരം നാളെ നടക്കും.

അടുത്തടുത്ത് അടുപ്പുകള്‍ കൂട്ടിയതാണ് വിജിഷയ്ക്ക് പൊള്ളലേല്‍ക്കാന്‍ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. വിജിഷയും ഒപ്പമുണ്ടായിരുന്നവരും അടുത്തടുത്ത് അടുപ്പുകള്‍ കൂട്ടുന്ന കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല. വലിയ അനാസ്ഥയാണ് പൊങ്കാലക്കിടെ ഉണ്ടായതെന്നു വിജിഷയുടെ ഭര്‍ത്താവ് ദിനേശ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലായിരുന്ന വിജിഷയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest