National
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പർ സ്കാൻ ചെയ്ത കുട്ടികൾ ഞെട്ടി; വന്നത് യൂട്യൂബ് ഗാനം; ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി ബോർഡ്
മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയ്ക്ക് പിന്നാലെയാണ് പേപ്പറിലെ കോഡ് സ്കാൻ ചെയ്യുമ്പോൾ 'നെവർ ഗോണ ഗിവ് യു അപ്പ്' എന്ന പ്രശസ്തമായ മ്യൂസിക് വീഡിയോ വരുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ന്യൂഡൽഹി | സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷാ പേപ്പറിൽ നൽകിയ ക്യു ആർ കോഡ് (QR Code) സ്കാൻ ചെയ്തപ്പോൾ യൂട്യൂബ് വീഡിയോ തെളിഞ്ഞുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയ്ക്ക് പിന്നാലെയാണ് പേപ്പറിലെ കോഡ് സ്കാൻ ചെയ്യുമ്പോൾ ‘നെവർ ഗോണ ഗിവ് യു അപ്പ്’ എന്ന പ്രശസ്തമായ മ്യൂസിക് വീഡിയോ വരുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ പരീക്ഷാ പേപ്പറിന്റെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ചോദ്യപേപ്പറുകൾ യഥാർത്ഥമാണെന്നും അവയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷാ പേപ്പറുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി ഉൾപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളിൽ ഒന്നാണ് ഈ ക്യു ആർ കോഡുകൾ.
ചില സെറ്റുകളിൽ ഇത്തരത്തിൽ വീഡിയോ ലിങ്ക് വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ഇത് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കില്ലെന്നും ഭാവിയിൽ ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ബോർഡ് അറിയിച്ചു.
Summary
The Central Board of Secondary Education (CBSE) has confirmed the authenticity of the Class 12 Mathematics question papers following online claims regarding a redirected QR code. Students reported that scanning a code on the paper led to a famous YouTube prank video, raising concerns about exam security. CBSE clarified that the papers remain uncompromised and promised preventive measures to avoid such technical issues in the future.



