Business
സഊദി അറേബ്യയിൽ സാന്നിധ്യം വിപുലമാക്കി ലുലു: റിയാദിലും ദമാമിലും പുതിയ സ്റ്റോറുകൾ
റിയാദ് സുവൈദിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റും ദമാം ഫൈസലിയയില്‍ ലുലു എക്സ്പ്രസും തുറന്നു
റിയാദ് /ദമാം |സൗഊദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കി റിയാദിലും ദമാമിലും പുതിയ സ്റ്റോറുകൾ തുറന്ന് ലുലു. റിയാദിലെ സുവൈദിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും, ദമാമിലെ ഫൈസലിയയില്‍ ലുലു എക്സ്പ്രസും പ്രവര്‍ത്തനമാരംഭിച്ചു. വിപുലമായ പദ്ധതികൾ ലുലു നടപ്പാക്കുമെന്നും, ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
റിയാദ് സുവൈദിയിൽ ഹൈപ്പർമാർക്കറ്റ്
സഊദി നിക്ഷേപ മന്ത്രാലയത്തിലെ ഡയറക്ടർ മുഹമ്മദ് ഖാലിദ് അൽ ഷൽഫാൻ സൗഊദിയിലെ യുഎഇ അംബാസഡര്‍ മതർ സലീം അൽദഹേരി എന്നിവർ ചേർന്ന് സുവൈദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നാലരലക്ഷത്തോളം സ്ക്വയർ ഫീറ്റിലുള്ള പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഗ്രോസറി, പഴം പച്ചക്കറി, ഫ്രഷ് ഫുഡ് ഹോട്ട് ഫുഡ്, ബേക്കറി കൂടാതെ ബ്യൂട്ടി പ്രൊഡക്ടുകൾ, സ്റ്റേഷനറി, ഫാഷൻ അക്സസറീസ്, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്.
ദമാമിൽ ലുലു എക്സ്പ്രസും ലോട്ടും
ദമാം ഫൈസലിയിലെ പുതിയ ലുലു എക്സ്പ്രസ്, കിഴക്കന്‍ പ്രവിശ്യ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ ബിനാലി ഉദ്ഘാടനം ചെയ്തു. 33000 സ്ക്വയർ ഫീറ്റിലുള്ള ലുലു എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്. കൂടാതെ ബജറ്റ് ഫ്രണ്ട്ലി നിരക്കിൽ ഉത്പന്നങ്ങൾ ലഭിക്കുന്ന ലുലുവിൻറെ വാല്യൂ ഷോപ്പിങ്ങ് കേന്ദ്രമായ ലോട്ടും തുറന്നു. കൂടുതൽ ഉത്പന്നങ്ങൾക്കും 22 റിയാലിൽ താഴെ മാത്രമാണ് വില. മികച്ച പാർക്കിംഗ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഉപഭോക്താകൾക്കായി ലുലു ഒരുക്കിയിട്ടുണ്ട്.
---- facebook comment plugin here -----



