thrissure pooram
മാറ്റിവെച്ച പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട്
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയിറക്കം
തൃശൂര്‍ | കനത്തമഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകിട്ട് നടക്കും. പൂര പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്താന്‍ തിരുവമ്പാടി, പാറമ്മേക്കാവ് ദേവസ്വം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന പകല്‍ വെടിക്കെട്ടിന് ശേഷം പൂരത്തിന് ഉപചാരം ചൊല്ലി പിരിയും. തുടര്‍ന്ന് കൊടിയിറക്കവും പൂര്‍ത്തിയാക്കി വൈകിട്ട് ഏഴോടെ വെടിക്കെട്ട് നടത്താനാണ് തീരുമാനം. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അറിയിച്ചു.






