Connect with us

Education Notification

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷിക്കാന്‍ ഒരു തവണ കൂടി അവസരം

പുതിയ അപേക്ഷകള്‍ മെയ് 20 വരെ ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റ് മുഖേന വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കാം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 2023-2024ലെ അധ്യയന വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഒരു തവണ കൂടി അവസരം. പുതിയ അപേക്ഷകള്‍ മെയ് 20 വരെ ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റ് മുഖേന വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കാം. അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ട് എന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തണം. സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാനായി മറ്റൊരു അവസരം ലഭിക്കില്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.

പുതുതലമുറ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോഴ്‌സുകളും സ്‌കോളര്‍ഷിപ്പിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍, കേന്ദ്ര- സംസ്ഥാന യൂനിവേഴ്‌സിറ്റി- യു ജി സി അംഗീകാരമുള്ള സ്വയംഭരണ കോളജുകള്‍, ഡീംഡ് യൂനിവേഴ്‌സിറ്റികള്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ യൂനിവേഴ്‌സിറ്റികളിലെ കോഴ്‌സുകളില്‍ ചേരാം.

സംസ്ഥാന സര്‍ക്കാരിന്റെയോ, കേന്ദ്ര സര്‍ക്കാരിന്റെയോ അംഗീകാരമുള്ള യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള ഫീ ഫിക്‌സേഷന്‍ കമ്മിറ്റിയുടെ പരിധിയില്‍ വരുന്നതുമായ സ്വകാര്യ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും സ്‌കോളര്‍ഷിപ്പോടെ പഠിക്കാം. 11, 12 ക്ലാസുകള്‍ക്ക് അംഗീകാരമുള്ള സ്‌കൂളുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഡിപ്ലോമ കോഴ്‌സ് നടത്തുന്നതുമായ സ്ഥാപനങ്ങള്‍, എന്‍ എം സി, എ ഐ സി ടി ഇ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് നിയന്ത്രണ ഏജന്‍സികള്‍ അഫിലിയേറ്റ് അംഗീകരിച്ച കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങളിലും സ്‌കോളര്‍ഷിപ്പോടെ പഠിക്കാം.