Kozhikode
പണ്ഡിതർ മുസ്ലിംകളുടെ വഴികാട്ടികൾ: പൊന്മള ഉസ്താദ്
എസ്എസ്എഫ് ജില്ലാ മുതഅല്ലിം സമ്മേളനം സമാപിച്ചു
എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ മുതഅല്ലിം സമ്മേളനം പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
ചെറുവാടി|ലോകത്താകമാനമുള്ള മുസ്ലിംകളുടെ വഴികാട്ടികളാണ് പണ്ഡിതർ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ പറഞ്ഞു. സമസ്ത സെന്റീനറിയുടെ മുന്നോടിയായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുതഅല്ലിം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ ആദർശപരമായും ആശയപരമായും നേർവഴിയിൽ നയിക്കാൻ സമർപ്പിച്ച ജീവിതങ്ങളാണ് പണ്ഡിതന്മാർ എന്നും അതിൻറെ തുടർച്ചയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആ പണ്ഡിത ശ്രേണിയിലേക്ക് ചേരാൻ അവസരം ലഭിച്ചത് മഹാഭാഗ്യം ആണെന്നും അദ്ദേഹം പറഞ്ഞു. മുൻകാല പണ്ഡിതന്മാരുടെ ജീവിതമാണ് ഏറ്റവും വലിയ പാഠ പുസ്തകം എന്നും അത് പകർത്താൻ ശ്രമിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എസ് എസ് എഫ് ജില്ല പ്രസിഡൻറ് ശാദിൽ നൂറാനി ചെറുവാടി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുൽ ജലീൽ സഖാഫി ചെറുശോല , കോടമ്പുഴ ബാവ മുസ്ലിയാർ, അബ്ദുള്ള അഹ്സനി ചെങ്ങാനി, പ്രാസ്ഥാനിക നേതാക്കളായ സി എൻ ജാഫർ സാദിഖ്, കെ ബി മുഹമ്മദ് ബഷീർ, അനസ് അമാനി തളിപ്പറമ്പ് , സി എം സാബിർ സഖാഫി നാദാപുരം വിവിധ സെഷനു കൾക്ക് നേതൃത്വം നൽകി.
കീലത്ത് മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി. ടികെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, സയ്യിദ് ജാബിർ ഹുസൈൻ സഖാഫി കായലം, ആഷിഖ് സഖാഫി കാന്തപുരം, സലാഹുദ്ദീൻ സഖാഫി പുള്ളന്നൂർ, റാഷിദ് കലരാന്തിരി, യാസീൻ ഫവാസ് പൂനൂർ, സിറാജുദ്ദീൻ സഖാഫി നെരോത്ത് സംസാരിച്ചു.
മജീദ് കക്കാട്, എൻ അലി അബ്ദുല്ല, ജി അബൂബക്കർ, നാസർ മാസ്റ്റർ ചെറുവാടി,ഡോ. അസീസ് ഫൈസി ചെറുവാടി, അബ്ദുൽ ജബ്ബാർ സഖാഫി സർക്കാർ പറമ്പ്, ഡോ.അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് സംബന്ധിച്ചു. പ്രൗഢമായ മുതഅല്ലിം റാലിയോടെ സമ്മേളനം സമാപിച്ചു.
Content Highlights: Ponmala Abdul Khadir Musliyar inaugurated the SSF Kozhikode South Mutallim conference ahead of the Samastha centenary. He stated that scholars guide Muslims worldwide and urged students to follow past scholars. The event concluded with a grand Mutallim rally in Kozhikode.



