Connect with us

Kerala

പോളിടെക്‌നിക് കഞ്ചാവ് വേട്ട; അഭിരാജിനെ പുറത്താക്കി എസ് എഫ് ഐ

പോളിടെക്നിക്കിലെ യൂനിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു

Published

|

Last Updated

കൊച്ചി | കളമശ്ശേരി പോളിടെക്നിക് കോളജില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഭിരാജിനെ എസ് എഫ് ഐയില്‍ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂനിറ്റ് സമ്മേളനത്തിലാണ് നടപടി. പോളിടെക്നിക്കിലെ യൂനിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അഭിരാജ്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കില്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത അഭിരാജിനെയും ആദിത്യനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ആകാശിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആകാശ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായി പോലീസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

Latest