Connect with us

Kerala

പോക്സോ കേസ്; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട കുലശേഖരപതി സ്വദേശി ചാഞ്ഞ വാക്കല്‍ വീട്ടില്‍ സന്ദീപ് പി സജി (19) യെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ആറന്മുള | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ബന്ധുവീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുലശേഖരപതി സ്വദേശി ചാഞ്ഞ വാക്കല്‍ വീട്ടില്‍ സന്ദീപ് പി സജി (19) യെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ കുട്ടിയുമായി പ്രണയത്തിലായ സന്ദീപ് കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്തായത്.

ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ. വി സജു, സബ് ഇന്‍സ്പെക്ടര്‍ നിയാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് ടി നായര്‍, പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍ നിന്നും പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest