Connect with us

Kerala

പാമ്പ് കടിച്ച് മരിച്ച എട്ട് വയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; കണ്ടെത്തിയത് നാലാമത്തെ ശംഖുവരയനെ

പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി.

Published

|

Last Updated

തൃശൂര്‍ | കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്. കിടപ്പുമുറിയില്‍ നിന്നാണ് ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. നാലാമത്തെ ശംഖുവരയനെയാണ് ഈ വീടിനുള്ളില്‍ കണ്ടെത്തുന്നത്.

ഉറക്കത്തിനിടെ ശംഖുവരയന്റെ കടിയേറ്റാണ് എട്ടുവയസുകാരനായ ആല്‍ജോ മരിച്ചത്. അല്‍ജോയുടെ സഹോദരന്‍ അനോഷിനും പാമ്പ് കടിയേറ്റിരുന്നു. ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരം. അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളിലും സംസാരിച്ചു.

ഇന്ന് തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി പാമ്പുകടിയേറ്റ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പോത്തന്‍കോട് വേങ്ങോട് സ്വദേശി ദുര്‍ഗ, വര്‍ക്കലയില്‍ ആശാ വര്‍ക്കര്‍ ഷംന എന്നിവര്‍ക്കാണ് കടിയേറ്റത്.

---- facebook comment plugin here -----

Latest