Connect with us

Career Notification

പി എം ഇന്റേൺഷിപ്പ് സ്‌കീം വീണ്ടും

23,000ത്തിലേറെ അവസരങ്ങൾ നിലവിൽ പോർട്ടലിൽ ആക്ടീവായിട്ടുണ്ട്.

Published

|

Last Updated

കേന്ദ്ര സർക്കാറിന്റെ പി എം ഇന്റേൺഷിപ്പ് സ്‌കീമിന്റെ (പി എം ഐ എസ്) ഭാഗമാകാൻ വീണ്ടും അവസരം. രാജ്യത്തെ തിരഞ്ഞെടുത്ത പ്രധാന പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രതിമാസ സ്റ്റൈപെൻഡോടെയാണ് തൊഴിൽ പരിശീലനം. 23,000ത്തിലേറെ അവസരങ്ങൾ നിലവിൽ പോർട്ടലിൽ ആക്ടീവായിട്ടുണ്ട്. (ആവശ്യാനുസരണം കമ്പനികൾ ഒഴിവുകൾ പ്രസിദ്ധീകരിക്കും). കോർപറേറ്റ് കാര്യ മന്ത്രാലയം വികസിപ്പിച്ച കേന്ദ്രീകൃത വെബ് പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ. സ്റ്റൈപെൻഡ് നിരക്കിൽ ഉൾപ്പെടെ മാറ്റങ്ങളോടെയാണ് പുതിയ സ്‌കീം.

• മേഖലകൾ

ഐ ടി ആൻഡ് സോഫ്റ്റ്‌വെർ ഡെവലപ്മെന്റ്, ബേങ്കിംഗ് ആൻഡ് ഫിനാൻസ്, ഓയിൽ ഗ്യാസ് ആൻഡ് എനർജി, മെറ്റൽസ് ആൻഡ് മൈനിംഗ്, എഫ് എം സി ജി, ടെലികോം ഇൻഫ്രാസ്ട്രക്ചർ, കൺസ്ട്രക്‌ഷൻ, റീട്ടെയിൽ ആൻഡ് കൺസ്യൂമർ ഡ്യൂറബിൾസ്, സിമന്റ്ആൻഡ് ബിൽഡിംഗ് മെറ്റീരിയൽസ്, ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, ഏവിയേഷൻ ആൻഡ് ഡിഫൻസ്, മാനുഫാക്ചറിംഗ് ആൻഡ് ഇൻഡസ്ട്രിയൽ, കെമിക്കൽ, മീഡിയ എന്റർടൈൻമെന്റ്ആൻഡ് എജ്യുക്കേഷൻ, കൃഷി അനുബന്ധം, കൺസൾട്ടന്റിംഗ് സർവീസ്, ടെക്‌സ്‌റ്റൈൽ, ജെംസ് ആൻഡ് ജ്വല്ലറി, ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലായാണ് അവസരം.

• പുതിയ മാറ്റങ്ങൾ

പരിശീലന കാലാവധി, പ്രതിമാസ സ്റ്റൈപെൻഡ്, പ്രായപരിധി, യോഗ്യത, വാർഷിക വരുമാനം തുടങ്ങിയവയിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്.

കാലാവധി: പരിശീലന കാലാവധി ആറ് മാസം, ഒന്പത് മാസം എന്നിങ്ങനെയാക്കി. പൈലറ്റ് റൗണ്ട് പ്രകാരം ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് 12 മാസം തന്നെയായിരിക്കും കാലാവധി.
സ്റ്റൈപെൻഡ്: പ്രതിമാസം 9,000 രൂപയാക്കി ഉയർത്തി. ഒറ്റത്തവണ സഹായമായി 6,000 രൂപയും ലഭിക്കും. സ്റ്റൈപെൻഡിന് പുറമേ, ചില കമ്പനികൾ മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അപേക്ഷകർക്ക് പരിശീലന കാലയളവിൽ ഇൻഷ്വറൻസ് കവറേജിന് അർഹതയുണ്ട്.

• പ്രായപരിധി:

18- 25 വയസ്സ്

• യോഗ്യത

ഹൈസ്‌കൂൾ/ സെക്കൻഡറി സ്‌കൂൾ, ഹയർ സെക്കൻഡറി വിജയം. ഐ ടി ഐ, പോളിടെക്‌നിക് ഡിപ്ലോമ/ ബിരുദം (ബി എ, ബി എസ് സി, ബി കോം, ബി സി എ, ബി ബി എ, ബി ഫാം, ബി ഇ/ ബി ടെക് തുടങ്ങിയവ.), ബിരുദാനന്തര ബിരുദം (എം എ, എം എസ് സി, എം കോം, എം സി എ, എം ടെക് തുടങ്ങിയവ). അവസാന വർഷ ബിരുദ/ ബിരുദാനന്തര വിദ്യാർഥികൾക്കും അപേക്ഷിക്കാം.

• വരുമാനം

കുടുംബ വാർഷിക വരുമാനം 12 ലക്ഷം രൂപയിൽ കവിയരുത്. കുടുംബത്തിലെ ഏതെങ്കിലും അംഗം സ്ഥിരം സർക്കാർ ജീവനക്കാരനാണെങ്കിൽ അപേക്ഷിക്കാൻ കഴിയില്ല.
തൊഴിലില്ലാത്ത, മുഴുവൻ സമയ വിദ്യാർഥികളല്ലാത്തവരായിരിക്കണം. വിദൂര സമ്പ്രദായത്തിലൂടെ പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം.

ഐ ഐ ടി, ഐ ഐ എം, നാഷനൽ ലോ യൂനിവേഴ്‌സിറ്റി, ഐസർ, എൻ ഐ ഡി, ഐ ഐ ഐ ടി, ഐ ഐ എസ് സി, ബിരുദധാരികൾ സി എ. സി എം എ, സി എസ്, എം ബി ബി എസ്, ബി ഡി എസ്, എം ഡി എം എസ്, എം ബി എ, എം ഫിൽ/പി എച്ച്ഡി തുടങ്ങി ഉന്നത ബിരുദമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

കേന്ദ്ര/ സംസ്ഥാന സർക്കാറിന്റെ ഏതെങ്കിലും സ്കിൽ, ഇന്റേൺഷിപ്പ് പരിശീലനം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. നാഷനൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് സ്റ്റീം അല്ലെങ്കിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് പ്രമോഷൻ സ്റ്റീം വഴി പരിശീലനം ലഭിച്ചവർക്കും അപേക്ഷിക്കാനാകില്ല.

• പ്രധാന കമ്പനികൾ

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ കൺസൾട്ടൻസി സർവീസ്, എച്ച് ഡി എഫ്‌ സി ബേങ്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ്, കൊച്ചിൻ ഷിപ്‌യാർഡ്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ ലിമിറ്റഡ്, ഐ സി ഐ സി ഐ. ബേങ്ക്, ഗെയിൽ, സ്റ്റീൽ അതോറിറ്റി, ബി പി സി എൽ, എച്ച് എ എൽ, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്, സെൻട്രൽ കോൾ ഫീൽഡ്‌സ്. ബജാജ് ഫിനാൻസ് ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ഫെഡറൽ ബേങ്ക് റൈറ്റ്‌സ് ലിമിറ്റഡ്, എൽ ഐ സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ്, ഡാബർ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവ. (കമ്പനികളുടെ വിശദമായ പട്ടിക വെബ്‌സൈറ്റിലുണ്ട്.

  • യോഗ്യതയുടെയും മുൻഗണനയുടെയും അടിസ്ഥാനത്തിൽ ഒരു അപേക്ഷകന് മൂന്ന് അവസരങ്ങൾ തിരഞ്ഞെടുക്കാം. വെബ്‌സൈറ്റിൽ സംസ്ഥാനം തിരിച്ച് അവസരങ്ങൾ കാണാം.
  • താത്പര്യത്തിനനുസരിച്ച് കമ്പനികൾ തിരഞ്ഞെടുത്ത് പി എം ഐ എസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
  • ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അതത് കമ്പനികളുടെ സർട്ടിഫിക്കറ്റിന് അർഹതയുണ്ടാകും.

• വെബ്‌സൈറ്റ്

pminternship.mca.gov.in

---- facebook comment plugin here -----

Latest