Connect with us

Kerala

സ്വിമ്മിങ് പൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം വണ്ടൂരിലാണ് ദാരുണ സംഭവമുണ്ടായത്

Published

|

Last Updated

മലപ്പുറം| സ്വിമ്മിങ് പൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് ദാരുണ സംഭവമുണ്ടായത്. വണ്ടൂര്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് കെന്‍സ(18)യാണ് മരിച്ചത്.

ജ്യേഷ്ഠനൊപ്പം നീന്തല്‍ പരിശീലനത്തിനായി പോയതായിരുന്നു. നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.