Connect with us

Kerala

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തു

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പോക്‌സോ വകുപ്പ് ചേര്‍ത്തിരിക്കുന്നത്

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അതേസമയം കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തത്.

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പോക്‌സോ വകുപ്പ് ചേര്‍ത്തിരിക്കുന്നത്.ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് 17കാരിയായ വിദ്യാര്‍ഥിനി മരിച്ചത്. പനിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്. .പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

---- facebook comment plugin here -----

Latest