Connect with us

Kerala

ശബരിമല തീര്‍ഥാടനം; ശുചിത്വ മിഷന്‍ നിലക്കലില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും

വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ സാങ്കേതിക മാര്‍ഗങ്ങള്‍ അവലംബിക്കും.

Published

|

Last Updated

പത്തനംതിട്ട | സ്നാനഘട്ടത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ സാങ്കേതിക മാര്‍ഗങ്ങള്‍ അവലംബിക്കുമെന്ന് ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ്. പമ്പയും നിലയ്ക്കലും സന്ദര്‍ശിച്ച് തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ നാല് മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ ശബരിമല തീര്‍ഥാടന കാലത്തേക്കായി പത്തനംതിട്ട ജില്ലയിലേക്ക് എത്തിക്കാന്‍ യോഗത്തില്‍ ധാരണയായി. സന്നിധാനത്തെ ബയോഗ്യാസ് പ്ലാന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. നിലക്കലില്‍ ശുചിത്വ മിഷന്‍ പദ്ധതിയിടുന്ന ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലത്ത് പരിശോധന നടത്തി.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായാണ് നിലയ്ക്കലില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് സ്ഥലം ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഇതോടൊപ്പം നിലയ്ക്കലില്‍ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ സ്ഥാപിച്ചിരിക്കുന്ന തുണിസഞ്ചി വിതരണ കിയോസ്‌ക് സന്ദര്‍ശിക്കുകയും തീര്‍ഥാടകരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. തീര്‍ഥാടന കാലത്തേക്ക് നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാനുളള എന്‍ഫോഴ്സ്മെന്റ് നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍, ശബരിമല എ ഡി എം. ഡോ. അരുണ്‍ എസ് നായര്‍, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് വേസ്റ്റ് മാനേജ്മെന്റ് വിദഗ്ധന്‍ അഖിലേഷ് രമേഷ്, ദേവസ്വം ബോര്‍ഡ് എന്‍വയേണ്‍മെന്റ് എന്‍ജിനീയര്‍ അനൂപ് രവീന്ദ്രന്‍, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ആദര്‍ശ് പി കുമാര്‍, അനൂപ് ശിവശങ്കരപ്പിള്ള, പ്രോഗ്രാം ഓഫീസര്‍ അജയ് എന്നിവരും സ്ഥല പരിശോധനയിലും ഇന്‍സ്പെക്ഷനിലും പങ്കെടുത്തു.

 

Latest