Kerala
പി എഫ് ഐ ഹര്‍ത്താല്‍; 36 പേര്‍കൂടി അറസ്റ്റില്‍
ഹര്‍ത്താല്‍ അക്രമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 2,426 പേരാണ് അറസ്റ്റിലായത്. 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 36 പേര്‍ കൂടി അറസ്റ്റില്‍. ഹര്‍ത്താല്‍ അക്രമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 2,426 പേരാണ് അറസ്റ്റിലായത്. 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
നിരവധി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. പി എഫ് ഐ ഓഫീസുകളിലും നേതാക്കളില്‍ പലരുടെയും വീടുകളിലും എന്‍ ഐ എയും, ഇ ഡിയും പരിശോധന നടത്തുകയും ചെയ്തു.







