Connect with us

pala bishop issue

അനുനയ നീക്കം; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം | പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയ നീക്കത്തിന്റെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെ സുധാകരനും വി ഡി സതീശനും ചേര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ പി സി സിയാണ് മതനേതാക്കളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുക. പ്രസ്താവനയും വിവിവാദങ്ങളും സൃഷ്ടിക്കുന്ന അപകടം സംബന്ധിച്ച് ഗൗരവമായി ആലോചിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് ഇരു നേതാക്കളും പറഞ്ഞു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നില്ലെങ്കിലും കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടും. ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

നിരുത്തരവാദപരമാണ് മന്ത്രി വാസവന്റെ പ്രതികരണമെന്ന് സുധാകരനും സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി ഡി സതീശനും പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. നമോ ടി വി എന്ന ചാനല്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest