Kerala
ഭാര്യയേയും ഭാര്യാ മാതാവിനേയും കൊലപ്പെടുത്തി; പ്രതി പിടിയില്‍
ഭാര്യ പ്രിയങ്കയേയും ഭാര്യയുടെ മാതാവ് വസന്ത(നേശം)യേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് പീരുമേട് സ്വദേശി പ്രിന്‍സിനെ പോലീസ് കസ്റ്റഡിയിലെടുത്തത്
ഇടുക്കി | പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ ഭാര്യയേയും ഭാര്യാ മാതാവിനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഭാര്യ പ്രിയങ്കയേയും ഭാര്യയുടെ മാതാവ് വസന്ത(നേശം)യേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് പീരുമേട് സ്വദേശി പ്രിന്‍സിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടില്‍വെച്ചായിരുന്നു ഇരട്ടക്കൊല നടന്നത്. പ്രിന്‍സും പ്രിയങ്കയും തമ്മില്‍ ഏറെനാളായി കുടുംബപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവര്‍ തമ്മില്‍ വഴക്കും പതിവായിരുന്നു.
ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിന്‍സ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്. തുടര്‍ന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്നു വീടിന് പുറത്തിറങ്ങിയപ്പോഴാണ് കടയിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നത്. പിന്നാലെ പ്രിയങ്കയെയും ഇയാള്‍ വഴിയിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. വഴക്കിനിടെ പ്രിയങ്കയുടെ പിതാവിനെയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
Content Highlights: A man named Prince was taken into custody for the murder of his wife Priyanka and mother-in-law Vasantha at Glenmary Estate in Peerumedu. The accused attacked them following a domestic dispute while also severely injuring Priyanka’s father. Police are currently interrogating the suspect as the injured father receives treatment at Kottayam Medical College Hospital.





