Connect with us

International

ഗ്രീസില്‍ പ്രതിഷേധം: വിദ്യാഭ്യാസത്തിനും വേതനത്തിനുമായി തെരുവിലിറങ്ങി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും

സ്‌കൂള്‍, സര്‍വകലാശാല വിദ്യാര്‍ത്ഥികളടക്കം 10,000ത്തോളം പേര്‍ ഏഥന്‍സില്‍ സമാധാനപരമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതായി പോലീസ് അറിയിച്ചു

Published

|

Last Updated

ഏഥന്‍സ് | വിദ്യാഭ്യാസ മേഖലക്കായുള്ള സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കുക, ക്ലാസ് മുറികളിലെ തിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗ്രീസില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും തെരുവിലിറങ്ങി. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ പ്രതിഷേധങ്ങള്‍ക്ക് സമാനമായാണ് ഗ്രീസിലും പ്രക്ഷോഭം അരങ്ങേറിയത്.

സ്‌കൂള്‍, സര്‍വകലാശാല വിദ്യാര്‍ത്ഥികളടക്കം 10,000ത്തോളം പേര്‍ ഏഥന്‍സില്‍ സമാധാനപരമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതായി പോലീസ് അറിയിച്ചു. രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. 2027ല്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് സര്‍ക്കാറിന് പ്രതിഷേധങ്ങള്‍ വെല്ലുവിളിയാവുകയാണ്‌. രാജ്യത്തെ കടബാധ്യത പ്രതിസന്ധിക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ വേതന വര്‍ദ്ധനവില്ലായ്മ, ഉയര്‍ന്ന വാടക തുടങ്ങി ഗ്രീക്ക് ജനത വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്.

പാര്‍ലമെന്റിന് മുന്നില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ ‘ഗ്രീസ് മുതല്‍ ഫ്രാന്‍സ് വരെ, ഞങ്ങള്‍ക്ക് സൗജന്യ പൊതുവിദ്യാഭ്യാസം വേണം’ എന്ന് മുദ്രാവാക്യം മുഴക്കി. വേതന പ്രശ്‌നങ്ങളും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി പ്രൈമറി സ്‌കൂള്‍ അധ്യാപകരും ഡോക്ടര്‍മാരും പണിമുടക്കിയതോടെ സര്‍ക്കാര്‍ സ്‌കൂളുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 733 ദശലക്ഷം യൂറോയിലധികം മൂല്യമുള്ള പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും പ്രതിഷേധത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി സോഫിയ സഖാരാക്കി അറിയിച്ചു.

Content Highlights: Thousands of students and teachers marched in Athens and other Greek cities to demand increased educational funding and better wages. Prime Minister Kyriakos Mitsotakis faces growing pressure amid rising living costs and public sector strikes. The education ministry announced millions in housing investments to address the ongoing student demands.

Latest