Connect with us

Alappuzha

കേരള ബേങ്കിലെ പണയ സ്വര്‍ണ മോഷണം; മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍

ചേര്‍ത്തല തോട്ടുങ്കര വീട്ടില്‍ മീര മാത്യു (43) ആണ് അറസ്റ്റിലായത്.

Published

|

Last Updated

ആലപ്പുഴ | കേരള ബേങ്കിലെ പണയസ്വര്‍ണം മോഷണ കേസില്‍ ബേങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍.  ചേര്‍ത്തല തോട്ടുങ്കര വീട്ടില്‍ മീര മാത്യു (43) ആണ് അറസ്റ്റിലായത്.

സംഭവത്തില്‍ കേസെടുത്ത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് പട്ടണക്കാട് പോലീസ് മീര മാത്യുവിനെ അറസ്റ്റ് ചെയ്തത്.

കേരള ബേങ്കിന്റെ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ ശാഖകളില്‍ നിന്നാണ് 336 ഗ്രാം പണയ സ്വര്‍ണം കളവു പോയത്. 2022 മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത്.

പണയ സ്വര്‍ണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥയായ മീര പരിശോധനയ്ക്കിടെ തന്ത്രപരമായി സ്വര്‍ണം മാറ്റുകയായിരുന്നു.

 

Latest