Connect with us

Kerala

ലൈംഗിക ബന്ധത്തിനിടെ കരഞ്ഞത് പ്രകോപനമായി; പത്തനംതിട്ടയില്‍ മൂന്ന് വര്‍ഷം മുന്‍പ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

ദേഷ്യത്തില്‍ ആണ്‍സുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ പോലീസിനോട് സമ്മതിച്ചു

Published

|

Last Updated

പത്തനംതിട്ട  | പത്തനംതിട്ടയിലെ പുളികീഴില്‍ മൂന്ന് വര്‍ഷം മുമ്പ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തന്റെ ആണ്‍സുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ മൊഴി നല്‍കി. ചതുപ്പില്‍ കുഴിച്ചിട്ട നിലയിലാണ് മൂന്നു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്.

 

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിയുടെ മരണത്തെക്കുറിച്ച് അമ്മ വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞ പൊതു പ്രവര്‍ത്തകന്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.ചെങ്ങന്നൂരില്‍ വെച്ച് സുഹൃത്തുമായുള്ള ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞ ദേഷ്യത്തില്‍ ആണ്‍സുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ പോലീസിനോട് സമ്മതിച്ചു. ഇരുവരും ചേര്‍ന്ന് മൃതദേഹം പുളിക്കീഴിലെ ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയായ ആണ്‍സുഹൃത്തിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

#Pathanamthitta #KeralaCrime #KeralaPolice #Pulikeezhu #CrimeNews #SirajLive #MalayalamNews

Content Highlights: Police solved a three-year-old toddler murder case in Pulikeezhu, Pathanamthitta. The mother confessed her male friend suffocated the child to death when the baby cried. The body was buried in a marshland, and police are searching for the accused man.

---- facebook comment plugin here -----

Latest