Connect with us

meelad campaign

പത്തനംതിട്ട ജില്ലാ മീലാദ് ക്യാമ്പയിന് തുടക്കമായി

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഇ കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

പത്തനംതിട്ട | കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ കമ്മിറ്റികളുടെ  നേതൃത്വത്തില്‍ ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന് പത്തനംതിട്ടയിൽ തുടക്കമായി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഇ കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു.

അശ്റഫ് ഹാജി അലങ്കാര്‍, സലാഹുദ്ദീന്‍ മദനി, ഫഖ്‌റുദ്ദീന്‍ സഖാഫി, എ പി മുഹമ്മദ് അശ്ഹര്‍, സുധീര്‍ വഴിമുക്ക്, റിജിന്‍ ഷാ കോന്നി സംസാരിച്ചു. മീലാദ്  പ്രഭാഷണം, സെമിനാര്‍, വിജ്ഞാന പരീക്ഷ, ഹദീസ് വിശകലനം, മീലാദ് റാലി, ബുര്‍ദ പാരായണം, മൗലിദ് സദസ്സ്, നബിദിന സ്‌നേഹ സംഗമം, ഭക്ഷണ വിതരണം എന്നീ പരിപാടികള്‍ സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് കേന്ദ്രങ്ങളില്‍ നടക്കും.

Latest