Uae
യു എ ഇയിൽ നിന്ന് നാടുകടത്തപ്പെട്ടവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടും
പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

ദുബൈ|യു എ ഇയിൽ നിന്ന് നാടുകടത്തപ്പെട്ടവരുടെ പാസ്പോർട്ടുകൾ രാജ്യത്ത് അവർ എത്തിയാലുടൻ റദ്ദാക്കുമെന്ന് പാകിസ്ഥാൻ ഫെഡറൽ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്്വി അറിയിച്ചു. പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
നാടുകടത്തപ്പെട്ട ആളുകൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ് ഐ ആർ) ഫയൽ ചെയ്യാനും അവരുടെ പാസ്പോർട്ടുകൾ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വർഷത്തേക്ക് അവരുടെ പേരുകൾ പാസ്പോർട്ട് നിരോധന പട്ടികയിൽ ഉൾപ്പെടുത്തും.
വിദേശ യാത്രക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ദക്ഷിണേഷ്യൻ രാജ്യത്തെ പൗരന്മാർ, താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ തീരുമാനം. നിയമവിരുദ്ധ താമസത്തിനും യാചനയിൽ ഏർപ്പെട്ടതിനും ആയിരക്കണക്കിന് ആളുകളെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് നാടുകടത്തി. അറേബ്യയിൽ നിന്നുള്ള 5,000ത്തിലധികം പേർ നാട്ടിൽ തിരിച്ചെത്തി. കാര്യങ്ങൾ പരിശോധിക്കാൻ ഫെഡറൽ തലത്തിൽ ഒരു കമ്മിറ്റി രൂപവ്കരിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ, പ്രധാനമായും ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് പാകിസ്ഥാനികളുണ്ട്. കഴിഞ്ഞയാഴ്ച, വിദേശത്ത് വ്യാജ തൊഴിൽ പദ്ധതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശത്ത് വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തൊഴിൽ പരസ്യങ്ങൾക്ക് അപേക്ഷിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യു എ ഇയിലെ മിഷനുകൾ തൊഴിലന്വേഷകരോട് ആവശ്യപ്പെട്ടു.
---- facebook comment plugin here -----